CinemaMollywoodNEWS

ഞാനൊക്കെ ഷോട്ട് കഴിയുമ്പോള്‍ വടി മറ്റൊരാളെ ഏല്‍പ്പിക്കും, പക്ഷെ അമ്പിളി അങ്ങനെയായിരുന്നില്ല അത് അവന്‍ തന്നെ കൈയ്യില്‍ വയ്ക്കും!

ഇന്നസെന്റ് ജഗതി ശ്രീകുമാര്‍ കോമ്പിനേഷന്‍ പ്രേക്ഷകര്‍ക്ക്‌ എന്നും പ്രിയങ്കരമായിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ പൊട്ടിച്ചിരിയോടെ ആഘോഷമാക്കിയവയാണ്, തന്റെയും, ജഗതി ശ്രീകുമാറിന്റെയും അഭിനയത്തോടുള്ള ആവേശത്തെക്കുറിച്ച് നടന്‍ ഇന്നസെന്റ് പരാമര്‍ശിക്കുന്നതിങ്ങനെ

“അമ്പിളിക്ക് സിനിമ എന്നാല്‍ വലിയ ആവേശമാണ് ഓരോ കഥാപാത്രവും ചെയ്യാന്‍ വല്ലാത്ത ആഗ്രഹമാണ്, നമുക്കും അതൊക്കെ ഉണ്ടെങ്കിലും ജഗതിയുടെ സിനിമയോടുള്ള പാഷന്‍ അത് വളരെ വലുതാണ്. ഞാനൊക്കെ ഒരു ഷോട്ടില്‍ ഒരു വടി ഉപയോഗിച്ചാല്‍ പിന്നീട്  കട്ട് പറയുമ്പോള്‍ വടി മാറ്റൊരാളെ ഏല്‍പ്പിക്കും വീണ്ടും ഷോട്ടിന്റെ സമയമാവുമ്പോള്‍ വടി തിരികെ വാങ്ങി അഭിനയിക്കും, പക്ഷെ അമ്പിളി, അവന്‍ അങ്ങനെയല്ല അവന്‍ തന്നെ അത് കൈയ്യില്‍ വയ്ക്കും  അതാണ്‌ ജഗതി ശ്രീകുമാര്‍ എന്ന പ്രതിഭ, ഇന്നസെന്റ് പറയുന്നു.

കാബൂളിവാല എന്ന ചിത്രമാണ് ജഗതി ശ്രീകുമാര്‍ ഇന്നസെന്റ് കോമ്പിനേഷനില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രം, പ്രമുഖ സംവിധായകരുടെ പ്രധാന സിനികളുടെ അവിഭാജ്യഘടകമായിരുന്നു ഈ കൂട്ടുകെട്ട്.

shortlink

Related Articles

Post Your Comments


Back to top button