നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവ് സംവിധായകന് എ.എൽ. വിജയ് വീണ്ടും വിവാഹിതനാകുന്നതായി വാര്‍ത്തകള്‍. വധു തെന്നിന്ത്യന്‍ നടി സായി പല്ലവിയാണെന്നും തമിഴ്–തെലുങ്ക് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവാഹ വാര്‍ത്തയില്‍ പറയുന്നു. സായി പല്ലവിയുമായുള്ള വിവാഹ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്. ഈ വിവാഹ വാർത്ത വ്യാജമാണെന്നും പുതിയ ചിത്രമായ തലൈവിയുടെ പണിപ്പുരയിലാണ് താനെന്നും വിജയ് മാധ്യമങ്ങളെ അറിയിച്ചു.
സായി പല്ലവിയുടേതായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കണം എന്ന സിനിമ സംവിധാനം ചെയ്തത് വിജയ് ആയിരുന്നു. ഇപ്പോള്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന തലൈവിയാണ് വിജയുടെ പുതിയ ചിത്രം. കങ്കണ നായികയാവുന്ന ഈ ചിത്രത്തില്‍ സായി പല്ലവിയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
അച്ഛനെയും അമ്മയെയും പിരിഞ്ഞു ജീവിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് താന്‍ ജീവിതത്തില്‍ വിവാഹം ചെയ്യില്ലെന്നും മുന്‍പ് ഒരു അഭിമുഖത്തില്‍ സായി പല്ലവി പറഞ്ഞിരുന്നു.
Post Your Comments