
കോമ്പിനേഷന്‍ സീനുകളില്‍ ഏറ്റവും തിളക്കമുള്ള പ്രകടനം കാഴ്ചവയ്ക്കുന്ന ജഗതി ശ്രീകുമാര്‍ എന്ന അതുല്യ പ്രതിഭ അഭിനയിച്ചു മത്സരിക്കേണ്ടി വരുന്നത് മോഹന്‍ലാലിനോട് ആണെന്ന് സംവിധായകന് സംഗീത് ശിവന്. യോദ്ധ എന്ന ചിത്രത്തിലെ അഭിനയ നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു കൊണ്ടായിരുന്നു സംഗീത് ശിവന്റെ തുറന്നു പറച്ചില്.
ജഗതി ചേട്ടനും ലാല്‍ സാറും ഒരുമിച്ചെത്തിയാല്‍ പിന്നെ അതൊരു അഭിനയ മത്സരമാണ്. പക്ഷെ ലാല്‍ സാര്‍ അല്ലാതെ മറ്റൊരു നടന് മുന്നില്‍ ജഗതി ചേട്ടന് വല്ലാതെ സ്കോര്‍ ചെയ്യും. ജഗതി ചേട്ടന്റെ അത്രയും ഇപ്രവൈസ് ചെയ്യാന്‍ അവര്‍ക്ക് കഴിയാത്തത് കൊണ്ടാണ് അങ്ങനെ സംഭാവിക്കുന്നത്. യോദ്ധയിലെ ചില സീനുകളിലെ ഡയലോഗ് ഞങ്ങള്‍ എഴുതിയതല്ല, ഈ ഫോറസ്റ്റ് മുഴുവന്‍ കാടാണല്ലോ എന്നൊക്കെയുള്ള പറച്ചില് ജഗതി ചേട്ടന്റെ സ്വന്തമാണ് സംഗീത് ശിവന് പങ്കുവയ്ക്കുന്നു.
കടപ്പാട് : കൗമുദി ടിവി
Post Your Comments