GeneralLatest NewsMollywood

ഒളിച്ചോടേണ്ടി വരുമെന്നാണ് കരുതിയത്; വിവാഹത്തെക്കുറിച്ച് അര്‍ജ്ജുന്‍ അശോകന്‍

സിനിമയില്‍ ഇപ്പോള്‍ താരപുത്രന്മാരുടെ കാലമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്ത് സിനിമയില്‍ സജീവമാവുകയാണ് നടന്‍ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍. ഒന്‍പതു വര്‍ഷമായുള്ള പ്രണയം പൂവണിഞ്ഞ സന്തോഷത്തിലാണ് താരം. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമായിരുന്നു വിവാഹം എന്ന് അര്‍ജ്ജുന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

ഒന്‍പത് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും വീട്ടില്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഒളിച്ചോടാനിരിക്കുകയായിരുന്നു എന്നുമാണ് അര്‍ജുന്‍ പറയുന്നത്. ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു

”25 വയസിനുള്ളില്‍ കല്യാണം കഴിഞ്ഞില്ലെങ്കില്‍ പിന്നെ 32 വയസ്സു കഴിഞ്ഞേ പറ്റൂവെന്ന് ജാതകത്തിലുണ്ട്. മാത്രമല്ല, ഒന്‍പതു വര്‍ഷമായി ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അങ്ങനെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. ഒളിച്ചോടേണ്ടി വരുമെന്നു കരുതിയതാണ്. അപ്പോഴാണ് കല്യാണമുറപ്പിച്ചുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും വിളി വന്നത്. അന്ന് തൊട്ട് കല്യാണം വരെ ഒരു ഓട്ടമായിരുന്നു. അന്ന് ഒരു വിവാഹത്തിന് സാമ്ബത്തികമായി താന്‍ തയ്യാറെടുത്തിരുന്നില്ലെന്നും” നിഖിത ഗണേഷാണ് അര്‍ജുന്റെ ഭാര്യ.

shortlink

Related Articles

Post Your Comments


Back to top button