
ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വിരാമം. ബോളിവുഡ് യുവനടന്‍ അര്‍ജുന്‍ കപൂര്‍ വിവാഹിതനാകുന്നു. വധു താര സുന്ദരി മലൈക അറോറ. നിര്‍മ്മാതാവ് ബോണി കപൂറിന്റെ മകനാണ് അര്‍ജുന്‍.
ഏറെ കാലമായി ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 45 കാരിയായ മലൈക അര്‍ജുനുമായി ലിവിംഗ് റിലേഷന്‍ ആണെന്ന തരത്തിലും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മലൈകയുടെ രണ്ടാം വിവാഹമാണിത്. സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് നടനും സംവിധായകനുമായ അര്‍ബാസ് ഖാനുമായുള്ള ആദ്യ വിവാഹത്തില്‍ താരത്തിനു ഒരു മകനുണ്ട്. കൂടാതെ ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസവും ഗോസിപ്പ് കോളങ്ങളില്‍ ഈ പ്രണയം ചര്‍ച്ചയാകാന്‍ കാരണമായി.
ഏപ്രില്‍ 19 ന് ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കരീന കപൂര്‍, കരീഷ്മ കപൂര്‍ തുടങ്ങി അടുത്ത സുഹൃത്തുക്കളെയാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ നടി ക്ഷണിച്ചിട്ടുള്ളതെന്നും സൂചനയുണ്ട്.
Post Your Comments