
ലോക സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന അവഞ്ചേഴ്സ് ഏന്‍ഡ് ഗെയിം എന്ന ചിത്രത്തിന്‍റെ ഇന്ത്യന്‍ പതിപ്പിന് സംഗീതമൊരുക്കാന്‍ ഇന്ത്യന്‍ വിസ്മയം എആര്‍ റഹ്മാന്‍. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി എആറിന്റെ ഗാനങ്ങള്‍ പുറത്തിറങ്ങും.
ആരാധകരെ ത്രസിപ്പിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയിരുന്നു. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിനായി അനുയോജ്യവും മികവുറ്റതുമായ ട്രാക്കുണ്ടാക്കാന്‍ വളരെയധികം സമ്മര്‍ദ്ദം ഉണ്ടായിരുവെന്നും അവഞ്ചേഴ്സ് ആരാധകരെ തന്റെ സംഗീതം കൊണ്ട് തൃപ്തിപ്പെടുത്താന്‍ കഴിയുമെന്നും എആര്‍ റഹ്മാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Post Your Comments