സത്യസന്ധമായി കലയെ സ്നേഹിക്കുന്ന ആര്‍ക്കും സിനിമയിലെത്താമെന്ന അഭിപ്രായം പങ്കുവച്ചു നടന്‍ ഫഹദ് ഫാസില്‍. കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിന് ശേഷമുള്ള അമേരിക്കന്‍ യാത്രയാണ് തന്നെ മാറ്റി മറിച്ചതെന്നും സിനിമ എന്നാല്‍ അതിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഉള്ളതാണെന്നും ഫഹദ് അഭിപ്രായപ്പെടുന്നു.
അച്ഛന്റെ മേല്‍വിലാസം സിനിമയ്ക്കായി ഉപയോഗിച്ചിട്ടില്ല, ഇനി ഉപയോഗിക്കുകയുമില്ല, മൂന്ന്‍ വര്‍ഷത്തെ കഷ്ടപ്പാടിന്റെ ഫലമായാണ് ചാപ്പാ കുരിശ് എന്ന ചിത്രം ചെയ്യാന്‍ സാധിച്ചത്. കൈ എത്തും ദൂരത്ത് എന്ന ചിത്രത്തില്‍ നിങ്ങളെ കൊണ്ട് മോശം പറയിപ്പിച്ച ഞാന്‍ പില്‍ക്കാലത്ത് വീണ്ടും അത് ആവര്‍ത്തിച്ചേക്കാം, ഒരു മാധ്യത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ തുറന്നു പറച്ചില്‍.
നല്ല സിനിമകള്‍ തെരഞ്ഞെടുത്ത് പ്രേക്ഷക പ്രീതി നേടിക്കൊണ്ടിരിക്കുന്ന ഫഹദ് മലയാള സിനിമയിലെ മാറ്റങ്ങളുടെ വഴിയേയാണ് സഞ്ചരിക്കുന്നത്, മോളിവുഡില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച് കൊണ്ടിരിക്കുന്ന ഫഹദ് ഫാസില്‍ മലയാളികളുടെ ജനപ്രിയ താരമായി മുന്നേറുകയാണ്, ഹീറോയിസമെന്ന കെട്ടുപൊട്ടിച്ചു നെഗറ്റീവ് വേഷങ്ങള്‍ ഉള്‍പ്പടെ അഭിനയ സാധ്യതയുള്ള ഏതുതരം വേഷവും അടയാളപ്പെടുത്താന്‍ മലയാള സിനിമയുടെ അമരത്തേക്ക് ഇറങ്ങിത്തിരിച്ച അപൂര്‍വ്വ പ്രതിഭ എന്ന വിശേഷണത്തോടെയാണ് ഫഹദ് സോഷ്യല്‍ മീഡിയയുടെയും പ്രിയങ്കരനാകുന്നത്.
Leave a Comment