GeneralLatest NewsMollywood

അവളാരാ, നീയെന്തിനാണ് അവരുടെ മുറിയില്‍ പോവുന്നത്? ശോഭനയെക്കുറിച്ച് നടി ചിത്ര

ആട്ടക്കലാശത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ നടി ചിത്ര വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ചിത്ര നടി ശോഭനയുമായുള്ള പിണക്കത്തെക്കുറിച്ചു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.

അമ്മ ഇല്ലാത്തത് കൊണ്ട് തന്നെ തങ്ങള്‍ മൂന്നു പെണ്മക്കളെയും വളര്‍ത്തിയത് അച്ഛനായിരുന്നു. പലപ്പോഴും അച്ഛന്റെ നിയന്ത്രണങ്ങള്‍ തന്നെ ശ്വാസം മുട്ടിച്ചിരുന്നുവെന്നും താരം പറയുന്നു. സിനിമ അഭിനയത്തോട് അച്ഛന്റെയോ അമ്മയുടെയോ ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. നടി ശോഭനയുമായുള്ള പിണക്കത്തിന് പിന്നിലും അച്ഛന്റെ നിര്‍ബന്ധബുദ്ധിയായിരുന്നു. ഏതോ ഒരു സിനിമയുടെ സെറ്റില്‍ വെച്ച് ശോഭന തന്നെ അവരുടെ മുറിയിലേക്ക് വിളിച്ചിരുന്നു. ഇതേക്കുറിച്ചറിഞ്ഞ അച്ഛന്‍ ദേഷ്യപ്പെടുകയായിരുന്നു. അവളാരാ, നീയെന്തിനാണ് അവരുടെ മുറിയില്‍ പോവുന്നത്, വേണമെങ്കില്‍ അവര്‍ നിന്റെ മുറിയില്‍ വരട്ടെയെന്ന നിലപാടിലായിരുന്നു അച്ഛന്‍. അന്ന് താന്‍ മുറിയില്‍ക്കിടന്ന് കരയുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ചറിഞ്ഞ ശോഭനയ്ക്കാവട്ടെ പിന്നീട് തന്നോട് മിണ്ടാന്‍ പ്രയാസവുമായിരുന്നു. താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button