CinemaMollywoodNEWS

വീണ്ടും തെറ്റ് പറ്റിയോ : ഇളയരാജ അന്യഭാഷയില്‍ ചെയ്‌താല്‍ മതിയായിരുന്നു, മാധവ് രാംദാസിന്‍റെ തുറന്നു പറച്ചില്‍

‘മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച മാധവ് രാംദാസ് തന്റെ സംവിധാനത്തില്‍ പറഞ്ഞ മൂന്നാമത് ചിത്രമാണ് ‘ഇളയരാജ’, സിനിമ എന്നതിനപ്പുറം പച്ചയായ ജീവിതം ശക്തമായ കഥയുടെ പിന്‍ബലത്തോടെ സ്ക്രീനില്‍ അവതരിപ്പിച്ചിട്ടും ചിത്രം കാണാന്‍  ആളില്ലാതെ പോകുന്നത് മാധവ് രാംദാസ് എന്ന സംവിധായകന് വല്ലാത്ത വേദനയുണ്ടാക്കിയിരിക്കുകയാണ്.

ചിത്രം കണ്ടവര്‍ മികച്ച അഭിപ്രായം പറഞ്ഞിട്ടും ഇളയരാജ പ്രേക്ഷകരുടെ സ്വീകാര്യതയിലേക്ക് വരാത്തത്തില്‍ മാധവ് രാംദാസ് എന്ന സംവിധായകന്‍ തീര്‍ത്തും നിരാശനാണ്. മാധവ് രാംദാസിന്റെ ‘മേല്‍വിലാസവും’, ‘അപ്പോത്തിക്കിരിയും’ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയ ചിത്രങ്ങളായിരുന്നു.

“എനിക്ക് വീണ്ടും തെറ്റു പറ്റിയോ???? കുറച്ചു കഷ്ടപെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താൽ മതിയായിരുന്നു. ഇനിയും കുറച്ചു കഥകൾ കൂടി പറയണമെന്നുണ്ടെ”. എന്ന കുറിപ്പോടെയാണ് തന്റെ നിരാശ മാധവ് രാംദാസ്  വ്യക്തമാക്കിയത്.

മാര്‍ച്ച്-22ന് റിലീസിനെത്തിയ ‘ഇളയരാജ’ വേറിട്ട ഒരു സിനിമാ അനുഭവമാണെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button