നല്ല സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന തെന്നിന്ത്യന്‍ താരം സായ് പല്ലവി ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയുടെ നായികയായി തിരിച്ചെത്തുന്നു. ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്ന അതിരന് എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി മോളിവുഡില്‍ വീണ്ടും വരവറിയിക്കുന്നത്. അതിരന് ഈ വിഷുക്കാലത്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന അതിരന്റെ തിരക്കഥ പിഎഫ് മാത്യൂസിന്റെതാണ്. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, രണ്‍ജി പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ രാജു മാത്യുവും കൊച്ചു മോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments