നടന് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫര്‍ റിലീസിനൊരുങ്ങുകയാണ്. ഈ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടയില്‍ തന്നെ കുഴക്കിയ രസകരമായ സംഭവം താരം പങ്കുവച്ചു. പരിപാടിയില്‍ പങ്കെടുത്ത ഒരു ആരാധിക താന്‍ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ പൃഥ്വിരാജിന്റെ കൈയില്‍ നിന്നും സമ്മാനം മേടിച്ച അനുഭവം പങ്കു വച്ചു. അപ്പോഴാണ് പൃഥ്വിയും അതു സംബന്ധിച്ച ചില രസകരമായ കാര്യങ്ങൾ പറഞ്ഞത്.
തനിക്ക് സമ്മാനം നല്കുമ്പോള് തന്നോട് ആരാകണമെന്ന ചോദ്യം ചോദിച്ചപ്പോള്‍ ലാലേട്ടന്റെ നായികയാവണമെന്ന ഉത്തരമായിരുന്നു താന്‍ പറഞ്ഞത്. അത് കേട്ടപ്പോൾ തന്റെ നെറ്റി ചുളിഞ്ഞെന്നും ഇന്നായിരുന്നെങ്കിൽ അങ്ങനെ സംഭവിക്കില്ലായിരുന്നെന്നും പൃഥ്വി പറയുന്നു. ഇതിനു സമാനമായ സംഭവം അമർ അക്ബർ അന്തോണി സെറ്റിൽ വച്ചും ഉണ്ടായി. മൂന്നാം ക്ലാസ് മുതൽ തന്റെ ആരാധികയാണെന്ന നമിത പ്രമോദിന്റെ കമന്റ് കേട്ട അതേ അവസ്ഥയിലാണ് താൻ ഇപ്പോഴെന്നും തമാശരൂപേണ താരം പറഞ്ഞു.
Post Your Comments