BollywoodMovie Gossips

സഹ നടനുമായി നടി സാറാ പ്രണയത്തില്‍? കാമുകിയെ അണ്‍ഫോളോ ചെയ്ത് നടന്‍ സുശാന്ത്

കേദര്‍നാഥ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെയ്ക്ക് എത്തിയ താര പുത്രിയാണ് സാറാ അലിഖാന്‍. നടന്‍ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകളായ സാറയും നടന്‍ സുശാന്ത് രജ്പുതും തമ്മില്‍ പ്രണയത്തില്‍ ആണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കേദര്‍നാഥ് എന്ന സിനിമയില്‍ ഇവര്‍ ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നടി സാറാ അലി ഖാനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് നടന്‍ സുശാന്ത് രജ്പുത്.

രോഹിത്‌ ഷെട്ടി സംവിധാനം ചെയ്ത സിമ്പയാണ് സാറയുടെ രണ്ടാമത്തെ ചിത്രം. ഈ ചിത്രത്തില്‍ രണ്‍വീര്‍ സിംഗിനൊപ്പം സാറാ അഭിനയിച്ചതിനു ശേഷം സാറയും സുശാന്തും തമ്മില്‍ അകല്‍ച്ചയിലാണെന്ന് വാര്‍ത്തകര്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ക്ക് കാരണം മറ്റൊരു നടനുമായുള്ള അടുപ്പമാണെന്നും പ്രചാരണം. കാര്‍ത്തിക് ആര്യനെ നായകനാക്കി ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സാറയിപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കാര്‍ത്തിക് ആര്യനുമായി സാറയ്ക്കുള്ള അടുപ്പമാണ് സുശാന്തിനെ അണ്‍ഫോളോ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. സാറയും കാര്‍ത്തിക് ആര്യനും തമ്മില്‍ പ്രണയത്തിലാണെന്നും ഗോസിപ്പുകളുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button