സിനിമയില്‍ നിലനില്ക്കണമെങ്കില് നടിമാര്‍ക്ക് ഫിറ്റ്നസും ശരീര സൗന്ദര്യവും നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. മികച്ച സൗന്ദര്യത്തിനായി നിരവധി താരങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറിയെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിനെക്കുറിച്ച് നടി സാറ അലി ഖാന് വ്യക്തമായ അഭിപ്രായമുണ്ട്.
”സിനിമയില്‍ നിലനില്ക്കണമെങ്കില് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചേ തീരൂ. പ്രതിസന്ധികളേയും വെല്ലുവിളികളേയും നേരിടുന്നതിനായി സ്വയം പ്രാപ്തയാകേണ്ടതുണ്ട്. മാനസികമായി മാത്രമല്ല സിനിമയ്ക്കായി ശാരീരികമായ തയാറെടുപ്പുകളും നടത്തേണ്ടി വരാറുണ്ട്. പ്ലാസ്റ്റിക് സര്‍ജറി പോലെയുള്ള കാര്യങ്ങളോട് തനിക്ക് താല്പര്യമില്ല. സ്വയം ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് കാര്യത്തിലും വിജയിക്കാം. ശരീരം വണ്ണം വെച്ചിരിക്കുകയാണെങ്കില്‍ ജിമ്മില്‍ പോയി അത് കുറയ്ക്കേണ്ടി വരും. വ്യായാമങ്ങളും ചെയ്യേണ്ടതായി വരും. സ്വന്തം രൂപഭാവത്തില്‍ ആത്മവിശ്വാസമുള്ളിടത്തോളം അത്തരത്തിലുള്ള സര്ജറികള്ക്കൊന്നും വലിയ പ്രസക്തിയില്ലെ” താരപുത്രി സാറ പറയുന്നു
Post Your Comments