KollywoodLatest News

എണ്‍പതിലധികം റീടേക്കുകള്‍ എടുക്കേണ്ടി വന്നു; സാമന്ത

തെന്നിന്ത്യന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ ഡ്യൂലക്‌സ്. ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സമാന്ത, രമ്യ കൃഷ്ണന്‍, മിഷ്‌കിന്‍ തുടങ്ങിയ വന്‍ താര നിറ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

വളരെ അധികം റീ ടേക്കുകള്‍ ഓരോ താരങ്ങള്‍ക്കും ഈ ചിത്രത്തില്‍ എടുക്കേണ്ടി വന്നതായി നടി സാമന്ത വെളിപ്പെടുത്തുന്നു. വിജയ് സേതുപതിയും മിഷ്‌കിനും ഒരു രംഗത്ത് എണ്‍പതിലധികം റീടേക്കുകള്‍ പോയി. രമ്യ കൃഷ്ണന്‍ ഒരു പ്രത്യേക സീനിന് എടുത്തത് 35 ടേക്കുകളാണ്. എന്നാല്‍ ഭാഗ്യവശാല്‍ തനിക്ക് പരമാവധി അഞ്ച് റീടേക്കുകള്‍ മാത്രമേ പോവേണ്ടി വന്നിട്ടുള്ളൂവെന്നും സമാന്ത ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button