GeneralLatest NewsTV Shows

ഞാനൊരു നടിയുടെ മകനാണ്; പലര്‍ക്കും അറിയാത്ത വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ രഞ്ജിത്ത്

സീരിയലുകളിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ്‌ രഞ്ജിത്ത്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിത്ത് ഒരു നദിയുടെ മകനാണ്. എന്നാല്‍ പലര്‍ക്കും അ കാര്യം അറിയില്ലെന്ന് രഞ്ജിത്ത് തന്നെ പറയുന്നു.

നടി ഉഷയുടെ മകനാണ് രഞ്ജിത്ത്. ”അമ്മയുടെ പരിചയങ്ങളാണ് അഭിനയ മേഖലയിൽ എത്തിച്ചതെങ്കിലും ഞാൻ അമ്മയുടെ മകനാണെന്നറിയാത്ത പലരുമുണ്ട്. സീരിയലുകളുടെ ലോകം തിരുവനന്തപുരമായതിനാൽ, തുടക്കത്തിൽ ഞാനും അമ്മയും കൂടി തിരുവനന്തപുരത്ത് വന്ന് അവസരങ്ങൾക്കായി ശ്രമിച്ചിരുന്നു. അങ്ങനെയാണ് മികച്ച അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്.” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് പറയുന്നു.

താരത്തിനു രമ്യ എന്നൊരു സഹോദരിയുണ്ട്. അച്ഛന്‍ അഗസ്റ്റിന്‍. തനിക്ക് രണ്ടര വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചുവെന്നും രഞ്ജിത്ത് പങ്കുവച്ചു. ധന്യയാണ് രഞ്ജിത്തിന്റെ ഭാര്യ.

shortlink

Related Articles

Post Your Comments


Back to top button