മലയാളത്തിലെ ഹിറ്റ് സംവിധായകൻ റോഷൻ അൻഡ്രൂസിനെതിരായ പരാതി പിൻവലിക്കണമെന്നാവശ്യവുമായി തന്നെയും കുടുംബത്തെയും നിരന്തര ഭീഷണിപ്പെടുത്തുന്നതായി നിർമ്മാതാവ് ആൽവിൻ ആന്‍റണി. കേസുമായി മുന്നോട്ടു പോകവെ തനിക്കും തന്‍റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാലും റോഷൻ ആൻഡ്രൂസിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാവരും സഹായിക്കണമെന്നും ആൽവിൻ ആന്‍റണി കൊച്ചിയിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭയമുണ്ട്. പക്ഷെ പോലീസ് നല്ല ധൈര്യം തരുന്നുണ്ട്. അതുകൊണ്ട് കേസിൽ നിയമത്തിന്‍റെ വഴിയേ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ആൽവിൻ ആന്‍റണി അറിയിച്ചു
ആന്‍റണിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് റോഷൻ ആന്‍ഡ്രൂസിന് വിലക്ക് ഏര്‍പ്പെടുത്തിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍.
Post Your Comments