ആറു വര്‍ഷമായി സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് ബോളിവുഡ് നടന് ഉദയ് ചോപ്ര. താനിപ്പോള്‍ വിഷാദരോഗത്തിന് അടിമയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. താന്‍ ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ചിരുന്നതായി ഉദയ് ട്വിറ്ററില്‍ പങ്കുവെച്ചത്. എന്നാല്‍ ഇത് ചര്ച്ചയായത്തോടെ രണ്ടു ട്വീറ്റുകളും ഉദയ് ഡിലീറ്റു ചെയ്തു. പകരം നിരീശ്വരവാദത്തെ കുറിച്ചുള്ള ട്വീറ്റും പേജില്‍ തെളിഞ്ഞു.
ഒരു വര്‍ഷം മുമ്പും ഉദയ് തന്റെ വിഷാദരോഗത്തെ കുറിച്ച് പങ്കുവച്ചിരുന്നു. ‘മുമ്പ് സ്നേഹിച്ചിരുന്നതു പോലെ ഇപ്പോഴും എനിക്ക് എന്നെ സ്നേഹിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു. ഇവളെ സ്നേഹിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ജീവിച്ചിരുന്നതെന്ന വിധം ഞാനൊരുവളെ സ്നേഹിച്ചിരുന്നു. അവളെ എനിക്കു നഷ്ടപ്പെട്ടു, ആ സ്നേഹം എനിക്കു തിരിച്ചു കിട്ടിയാല്‍ മതി. ഒരുപക്ഷേ അതു മാത്രമായിരിക്കും എനിക്കാവശ്യം.’- പ്രമുഖ നടി നര്‍ഗീസ് ഫക്രിയുമായുള്ള പ്രണയനൈരാശ്യത്തെ കുറിച്ച് ഉദയ് ചോപ്ര അന്ന് ട്വിറ്ററില്‍ കുറിച്ചു.
Post Your Comments