വിഷാദ അവസ്ഥയില്‍ ആണ് താണെന്നും അതില്‍ നിന്നും രക്ഷനേടാന്‍ ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നതായും നടന് ഉദയ് ചോപ്രയുടെ ട്വീറ്റ്. ധൂം ഫ്രാഞ്ചൈസിയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ നടനാണ് ഉദയ് ചോപ്ര. നിരന്തരമായ പരാജയങ്ങള്‍ കാരണം സിനിമയില്‍ നിന്നും പിന്മാറിയിരിക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
‘എന്റെ അവസ്ഥ മോശമാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ പരാജയപ്പെടുന്നു’- ഇതായിരുന്നു ഉദയ് ചോപ്ര ആരാധകരോട് പറഞ്ഞു. കുറച്ച് നേരത്തേക്ക് ഞാന്‍ എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു. അപ്പോള്‍ മരണത്തിന് കൂടുതല്‍ അടുത്താണെന്ന് തോന്നിപ്പോയി.ആത്മഹത്യയെന്ന വഴി തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു’- അദ്ദേഹം കുറിച്ചു. താരത്തിന്റെ പോസ്റ്റുകള്‍ കണ്ട ഞെട്ടിലിലാണ് ആരാധകര്‍
Post Your Comments