ചെന്നൈ : വീട്ടില്‍ കയറി തന്നെ രണ്ട് പേര് അക്രമിച്ചെന്ന് തെലുങ്ക് നടി ശ്രീ റെഡ്ഡി. പണമിടപാടുസ്ഥാപന ഉടമ സുബ്രഹ്മണിക്കും അസിസ്റ്റന്റ് ഗോപിക്കുമെതിരെയാണ് താരം പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അക്രമികൾ വധ ഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ 21ാം തീയതിയാണ് സംഭവം നടന്നത്. മറ്റൊരു കേസില്‍ അറസ്റ്റിലായ സുബ്രഹ്മണി താന്‍ പോലീസ് പിടിയിലാകാന്‍ കാരണം ശ്രീ റെഡ്ഢിയാണെന്ന് ആരോപിച്ചാണ് നടിയുടെ ചെന്നൈയിലെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
തമിഴ് , തെലുങ്ക് സിനിമ ലോകത്തെ പ്രമുഖ നടിമാര്‍ക്കെതിരായ ചൂഷണങ്ങള്‍ സംബന്ധിച്ച് ശ്രീ റെഡ്ഡി നടത്തിയ വെളിപ്പെടുത്തലുകള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Post Your Comments