GeneralMollywood

ഞങ്ങളെ രണ്ടുപേരെയും ചേര്‍ത്ത് അപവാദം പ്രചരിപ്പിച്ച്‌ ജീവിതം നശിപ്പിക്കുകയാണ്; സഹ സംവിധായികയുടെ വെളിപ്പെടുത്തല്‍

ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചത്തിനു പിന്നാലെ സംവിധായകനെതിരെ പൊലീസ് കേസെടുക്കുകയും നിര്‍മ്മാതാക്കള്‍ വിലക്കുകയും ചെയ്‍തിരുന്നു. ഈ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. റോഷന്‍ ആന്‍ഡ്രൂസിനെ പിന്തുണച്ച്‌ സഹസംവിധായികയായ പെണ്‍കുട്ടി രംഗത്ത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസിനെ മനപൂര്‍വം കുടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന വെളിപ്പെടുത്തലാണ് പെണ്‍കുട്ടി നടത്തുന്നത്.

ഞങ്ങളെ രണ്ടുപേരെയും ചേര്‍ത്ത് അപവാദം പ്രചരിപ്പിച്ച്‌ ജീവിതം നശിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ തെളിവുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഒരു പെങ്ങളെ പോലെ പിന്തുണയ്ക്കുന്നതിന് റോഷന്‍ ആന്‍ഡ്രൂസിനോട് നന്ദിയുണ്ടെന്നുമാണ് പെണ്‍കുട്ടി പറഞ്ഞു. ആല്‍വിന്‍ ജോണ്‍ ആന്റണി ഒരിക്കല്‍ തന്നോട് പ്രണയമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് മറ്റൊരാളെ ഇഷ്‍ടമാണെന്ന കാര്യം അപ്പോള്‍ തന്നെ അറിയിച്ചിരുന്നു. അതോടെ ആല്‍വിന്‍ ക്ഷമ ചോദിക്കുകയും സുഹൃത്തുക്കളായി തുടരാമെന്ന് പറയുകയുമായിരുന്നു. എന്നാല്‍ പിന്നീട് ഒരിക്കല്‍ കാറില്‍ വെച്ച്‌ ആല്‍വിന്‍ വളരെ മോശമായി പെരുമാറി. കാറില്‍ നിന്ന് ഇറങ്ങിപോവേണ്ടി വന്നു. പിന്നീട് ആല്‍വിന്‍ വിളിച്ച്‌ ക്ഷമ ചോദിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

”തന്റെ വിവാഹക്കാര്യത്തില്‍ മുന്‍കൈ എടുത്തത് റോഷന്‍ സാറാണ്. ആല്‍വിന്‍ എന്നോട് മോശമായി പെരുമാറിയത് സാറും അറിഞ്ഞു. പെങ്ങളോട് മോശമായി പെരുമാറിയാല്‍ ചേട്ടന്‍മാര്‍ ചോദിക്കും. അതാണ് നടന്നത്. റോഷന്‍ സാര്‍ ആല്‍വിന്റെ വീട്ടില്‍ പോകുന്നതു വരെയുള്ള കാര്യങ്ങള്‍ അങ്ങനെയാണ്. റോഷന്‍ സാര്‍ ആല്‍വിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. അതില്‍ അയാള്‍ക്ക് ദേഷ്യം വന്നു. എന്നെ വിളിച്ച്‌ അതിന്റെ ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്‍തു. വീട്ടുകാരുടെ മുന്നില്‍ വെറും പെണ്ണുപിടിയനാക്കി. ഇതിന് അവന്‍ അനുഭവിക്കും. മലയാള സിനിമയില്‍ നീയും അവനും കാണില്ല. ഒരുമാസത്തിനുള്ളില്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടാകും എന്നും പറഞ്ഞു. ഈ കോള്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്‍തിട്ടുണ്ട്. ആല്‍വിന്‍ സാറിനെ വിളിച്ച്‌ അദ്ദേഹത്തിന്റെ അച്ഛനെയും അമ്മയെയും ചീത്തവിളിച്ചിട്ടുണ്ടെന്നും” പെണ്‍കുട്ടി പങ്കുവച്ചു

(കടപ്പാട് : മനോരമ)

shortlink

Related Articles

Post Your Comments


Back to top button