ഒരു ഗാന രംഗത്തിലെ കണ്ണിറുക്കല്‍ രംഗത്തിലൂടെ ലോകമെങ്ങും ആരാധകരെ നേടിയെടുത്ത യുവ താരം പ്രിയ വാര്യര്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടെ ബോളിവുഡ് ചിത്രം. ഇതില്‍ അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണ് ആവിഷ്കരിക്കുന്നതെന്ന വിവാദങ്ങള്‍ ശക്തമായി. അതോടെ ചിത്രത്തിനെതിരെ നടപടിയുമായി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണികപൂറും രംഗത്തെത്തി.
പ്രിയ വാര്യരും ചിത്രത്തിന്റെ സംവിധായകന് പ്രശാന്ത് മാമ്പുള്ളിയും നിര്‍മാതാക്കളായ ചന്ദ്രശേഖറും മനീഷ് നായരും ചേര്‍ന്നു സിനിമയുടെ പ്രമേയം സംബന്ധിച്ച് വിവാദങ്ങള്‍ക്ക് വിശദീകരണവുമായി എത്തുകയാണ്.
ചിത്രത്തിന് നടി ശ്രീദേവിയുടെ ജീവിതവുമായി യാതൊരു ബന്ധവും ഇല്ലെന്നും ഒരു സസ്പെന്‍സ് ത്രില്ലറാണ് ചിത്രമെന്നും പ്രിയ പറഞ്ഞു. സിനിമയുടെ രണ്ടാം ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കാര്യങ്ങള്‍ വ്യക്തമാക്കി ടീം ശ്രീദേവി ബംഗ്ലാവ് രംഗത്തെത്തിയിരിക്കുന്നത്. വിവാദങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അപ്പോഴേക്കും കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പറ്റിയ ഒരു സാഹചര്യം തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.
Post Your Comments