മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ഒരു പ്രഖ്യാപനമായിരുന്നു ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രണ്ടാമൂഴം. എന്നാല്‍ എം ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ചിത്രം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. എന്നാല്‍ രണ്ടാമൂഴം സംബന്ധിച്ച് കൃത്യമായ നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. രണ്ടാമൂഴത്തിലെ ഭീമനായി മമ്മൂട്ടി അവതരിച്ചേക്കുമെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതുസംബന്ധിച്ച് മമ്മൂട്ടിയും എം ടിയും തമ്മില്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും സൂചന. രണ്ടാമൂഴത്തെ അധികരിച്ച് ‘ഭീമം’ എന്ന സ്റ്റേജ് ഷോ ചെയ്തപ്പോള്‍ ഭീമനായത് മമ്മൂട്ടിയായിരുന്നു. അതുകൊണ്ട് തന്നെ മമ്മൂട്ടി ഭീമനാകുന്നതിനോട് പോസിറ്റീവായ സമീപനമാണ് എം ടിക്കുള്ളതെന്നും പ്രചാരണം. സംവിധായകന് ഹരിഹരന് ഈ പ്രോജക്റ്റ് മമ്മൂട്ടിയെ വച്ച് ചെയ്യാന്‍ മുന്‍പ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഉടന്‍ രണ്ടാമൂഴം യാധാര്ത്ഥ്യമാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍
Post Your Comments