Latest NewsMovie Gossips

തിരികെ ഒന്നും പറയാനാകാതെ നിസ്സഹായ ആയി ഇരുന്നിട്ടുണ്ട്. കരഞ്ഞിട്ടുണ്ട്; പ്ലസ് സൈസ് മോഡലിന്റെ തുറന്നു പറച്ചില്‍

മെലിഞ്ഞ സുന്ദര ശരീരമാണ് പല നായികമാര്‍ക്കും. എന്നാല്‍ മുപ്പതാമത്തെ വയസ്സില്‍ പ്ലസ് സൈസ് മോഡലിങ്ങ് മേഖലയിലും, ബെല്ലി ഡാന്‍സിലും തന്‍റേതായ ഇടം കണ്ടെത്തിയ താരമാണ് അഞ്ജന ബാപ്പത്. അവഗണനയുടേയും ഒറ്റപ്പെടുത്തലുകളുടേതുമായ കുട്ടിക്കാലത്ത് നിന്നും അവള്‍ നേടിയെടുത്ത വിജയമാണിത്.

”കോളനിയിലുണ്ടായിരുന്നവര്‍ മാത്രമല്ല, ബന്ധുക്കള്‍ പോലും തന്നെ പരിഹസിച്ചു. കൂടെ പഠിക്കുന്നവര്‍ ഒറ്റപ്പെടുത്തി. ഒരിക്കല്‍ സ്കൂളില്‍ നിന്ന് പിക്നിക്കിന് പോയപ്പോള്‍ കൂടെയുണ്ടായിരുന്നൊരാള്‍ പാട്ട് പാടിയതാണ്. ‘ജീവിതത്തേക്കാള്‍ വലുത്’ എന്ന് പറഞ്ഞ് വലിപ്പം കാണിക്കാന്‍ അവന്‍ തനിക്ക് നേരെ വിരല്‍ ചൂണ്ടി. ബസിലുണ്ടായിരുന്ന മറ്റ് കുട്ടികളെല്ലാം ചിരിക്കാന്‍ തുടങ്ങി. അവര്‍ ചിരി നിര്‍ത്തിയിട്ടും എത്രയോ നേരം തന്‍റെ ചെവിയില്‍ ആ ചിരി മുഴങ്ങിക്കൊണ്ടേയിരുന്നു എന്നും ” അഞ്ജനയോര്‍ക്കുന്നുണ്ട്. ആ സംഭവം അവളെ എല്ലായിടത്തുനിന്നും മാറ്റിനിര്‍ത്തി.

”കോളേജ് കാലത്താണ് എനിക്ക് മനസ്സിലായത്, എന്നോടാര്‍ക്കും റൊമാന്‍സ് ഇല്ലായെന്ന്. ഒരിക്കലും ആരുമെന്നോട് മനസ്സില്‍ തൊട്ട് നന്നായിട്ടുണ്ട് എന്നൊന്നും പറഞ്ഞിരുന്നില്ല. പക്ഷെ, 23 -ാമത്തെ വയസ്സില്‍ പ്രിയങ്കയോടും അവളുടെ കുടുംബത്തോടുമൊപ്പം പൂനെയില്‍ താമസിച്ചത് ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. ആ സ്ത്രീകള്‍ രാജകുമാരിമാരായിരുന്നു. അവരെല്ലാവരും പരസ്പരം ബഹുമാനിക്കുന്നവരും എല്ലാം തുറന്നു പറയുന്നവരുമായിരുന്നു. അവരോട് ഇടപഴകിയപ്പോഴാണ് ഞാനെപ്പോഴും സങ്കടപ്പെടുന്നതും നന്നായിരിക്കാത്തതുമെല്ലാം എന്‍റെ കുഴപ്പമാണെന്ന് എനിക്ക് മനസ്സിലാവുന്നത്.”

പ്ലസ് സൈസ് ബോഡി മാഗസിനുകള്‍ വായിക്കാന്‍ തുടങ്ങുകായും ബെല്ലി ഡാന്‍സിങ്ങ് പ്രാക്ടീസ് ചെയ്യാനും വര്‍ക്കൗട്ട് ചെയ്യാനും തുടങ്ങി. 2016 -ല്‍ പ്ലസ് സൈസ് മോഡലായി തെരഞ്ഞെടുക്കപ്പെട്ട അഞ്ജനയ്ക്ക് ഇപ്പോള്‍ കൈനിറയെ അവസരമാണ്

പരിഹസിച്ചു വരുന്ന കമന്‍റുകള്‍ക്ക് പോലും ചുട്ട മറുപടി നല്‍കുകയാണ് താരം. ”പണ്ട്, തിരികെ ഒന്നും പറയാനാകാത്ത പ്രായത്തില്‍ ഒന്നും മിണ്ടാതെ നിസ്സഹായ ആയി ഇരുന്നിട്ടുണ്ട്. കരഞ്ഞിട്ടുണ്ട്. പക്ഷെ, ഇന്നങ്ങനെയല്ല. മനുഷ്യന് അവനവനില്‍ തന്നെയുള്ള അരക്ഷിതബോധമാണ് മറ്റുള്ളവരെ അവര്‍ പരിഹസിക്കാന്‍ കാരണമാകുന്നതെന്നും” അഞ്ജന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button