
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഭാര്യ. ഇതില്‍ നായക വേഷമായ തട്ടുകട നന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ റോണ്‍സണ്‍ വിന്‍സെന്റ് ആയിരുന്നു. എന്നാല്‍ അടുത്തിടെയായി പുതിയ താരമാണ് നന്ദനെ അവതരിപ്പിക്കുന്നത്. ഈ മാറ്റത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള സംശയത്തിലാണ് ആരാധകര്‍.
ഭാര്യയില്‍ നിന്നും പിന്‍വാങ്ങിയ റോണ്‍സണ്‍ ഇപ്പോള്‍ മറ്റൊരു ചാനലില്‍ സീത എന്ന പരമ്പരയില്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജഡായു ധര്‍മ്മനായുള്ള താരത്തിന്റെ വരവ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഭാര്യയില്‍ നിന്നും സീതയിലേക്കെത്തിയതിന്റെ സന്തോഷം പങ്കുവെച്ച താരത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
എന്തുകൊണ്ടാണ് താരം ഭാര്യയില്‍ നിന്നു പിന്മാറിയതെന്ന അന്വേഷണത്തിലാണ് ആരാധകര്‍. എന്നാല്‍ തന്റെ കഥാപാത്രത്തിനേക്കാളും പ്രാധാന്യം വില്ലന് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് റോണ്‍സണ്‍ പിന്‍വാങ്ങിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ സീരിയയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മറ്റൊരു ചാനലിന്റെ പരമ്പരയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് ഭാര്യയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഇഷ്ടമായില്ലെന്നും അക്കാരണത്താലാണ് താരത്തെ പുറത്താക്കിയതെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാഖ്യാനവുമുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗികമായി വാര്‍ത്തകള്‍ ഒന്നും പുറത്തുവന്നിട്ടില്ല.
Post Your Comments