രാത്രിയില്‍ വീട്ടില്‍ കയറി രണ്ടു പേര് വധഭീഷണി മുഴക്കിയതായി നടിയുടെ പരാതി. പണമിടപാടുകാരനായ ഉടമ സുബ്രഹ്മണിക്കും അസിസ്റ്റന്റ് ഗോപിക്കുമെതിരെ പൊലീസില്‍ പരാതി നല്കി നടി ശ്രീ റെഡ്ഢി. വല്‍സരവാക്കം പൊലീസ് സ്റ്റേഷനിലെത്തിയാണ് താരം പരാതി നല്‍കിയത്.
സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞതിന്റെ പേരില്‍ വലിയ വിമര്‍ശനത്തിനു ഇരയായ താരമാണ് ശ്രീ റെഡ്ഢി. മാര്‍ച്ച് 21ന് രാത്രി സുബ്രഹ്മണിയും ഗോപിയും വീട്ടില്‍ വന്ന് തന്നെ ആക്രമിച്ചെന്നും വധഭീഷണി മുഴക്കിയെന്നുമാണ് പരാതിയില്‍. ഹൈദരാബാദില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുബ്രഹ്മണി താന്‍ പൊലീസ് പിടിയിലാകാന്‍ കാരണം നടിയാണെന്ന് ആരോപിച്ചാണ് ശ്രീ റെഡ്ഢിയുടെ ചെന്നൈയിലെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments