
ബോളിവുഡ് താര സുന്ദരി ശ്രദ്ധ കപൂര്‍ വിവാഹിതയാകുന്നു. നടന്‍ ശക്തി കപൂറിന്റെ മകളായ ശ്രദ്ധയുടെ വരന്‍ ബാല്യകാല സുഹൃത്തായ റോഷന്‍ ശ്രേഷ്ഠയാണ്. ഫോട്ടോഗ്രാഫറായ റോഷനുമായുള്ള വിവാഹം അടുത്ത വര്ഷം ഉണ്ടാകുമെന്നും ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തീന്‍ പട്ടി എന്ന എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്രദ്ധയുടെ ഹിറ്റ് ചിത്രം ആഷിക്വി 2 ആണ്. ഈ ചിത്രത്തിലെ നായകന്‍ ആദിത്യ റോയ് കപൂറുമായി ശ്രദ്ധ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വളരെപ്പെട്ടന്ന് തന്നെ ഈ ബന്ധം അവസാനിച്ചു. അതിനു ശേഷം റോക്ക് ഓണ്‍ 2 എന്ന ചിത്രത്തില്‍ സഹതാരമായിരുന്ന ഫര്‍ഹാന്‍ അക്തറുമായി ശ്രദ്ധ പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
Post Your Comments