സേതുമാധവന് എന്ന സംവിധായകന് മലയാളത്തിനു സുപരിചിതനാണ്, അനേകം ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം അറുപതുകളുടെ തുടക്കത്തിലാണ് മലയാള സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച സേതുമാധവന് മലയാളത്തിലെ മെയിന്‍ സ്ട്രീം സിനിമകളിലെ ശ്രദ്ധിക്കപ്പെടുന്ന സംവിധായകനാകുകയായിരുന്നു.
മോഹന്‍ലാലുമായും മമ്മൂട്ടിയുമായും നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രേം നസീറിന് ശേഷം രണ്ടര മണിക്കൂര്‍ നോക്കിയിരുന്നാല്‍ പ്രേക്ഷര്‍ക്ക് ബോറടിക്കാത്ത ഒരേയൊരു നടന് ജയറാം ആണെന്നായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
സത്യന് നസീര്‍ തുടങ്ങിയ അതുല്യ നടന്മാര്ക്കൊപ്പവും സേതുമാധവന് അനവധി ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുണ്ട്. വാഴ്വേമായം, കടല്‍പ്പാലം, യക്ഷി,അച്ഛനും ബാപ്പയും,അവിടുത്തെ പോലെ ഇവിടെയും തുടങ്ങിയ നിരവധി വാണിജ്യ ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച സേതുമാധവന് ഹിറ്റ് മേക്കര്‍ എന്ന നിലയില്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു.
ശശികുമാറിന് ശേഷം മലയാള സിനിമ കണ്ട ശ്രദ്ധേയനായ വാണിജ്യ ചിത്രങ്ങളുടെ സൂത്രധാരനായിരുന്നു സേതുമാധവന്. മികച്ച സംവിധായകനുള്ള നാലോളം സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. അരനാഴിക നേരം, കരകാണാകടല്, പണിതീരാത്ത വീട്, ഓപ്പോള് തുടങ്ങിയ ചിത്രങ്ങളിലെ സംവിധാനത്തിനാണ് മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്.
Post Your Comments