മലയാളത്തിന്റെ പ്രിയനടി രമ്യ നമ്പീശന്‍ നായികയായി എത്തുന്ന പുതിയ ചിത്രമാണ് അഗ്നിദേവി. ചിത്രത്തിനെതിരെ നടന്‍ ബോബി സിംഹ രംഗത്ത്. ചിത്രത്തില്‍ തന്നെയാണ് നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ അഞ്ചു ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം താന്‍ സിനിമയില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ ഇപ്പോൾ തന്റെ ബോഡി ഡബിൾ ഉപയോഗിച്ച് സിനിമ പൂർത്തിയാക്കി സംവിധായകൻ ചതിക്കുകയായിരുന്നുവെന്ന പരാതിയുമായി ബോബി സിംഹ.
ആദ്യം വായിക്കാൻ നൽകിയ സ്ക്രിപ്റ്റ് അല്ല സിനിമ തുടങ്ങിയപ്പോൾ തനിക്ക് ലഭിച്ചത്. അഞ്ച് ദിവസം മാത്രം അഭിനയിച്ച ചിത്രത്തിൽനിന്നു പിന്മാറുകയായിരുന്നു. എന്നാൽ താന്‍ അഭിനയിച്ച ഭാഗങ്ങളിൽ ചില തിരുത്തലുകൾ വരുത്തി ബോഡി ഡബിളും വിഎഫ്എക്സും ഉപയോഗിച്ച് അണിയറപ്രവർത്തകർ സിനിമ പൂർത്തീകരിച്ചെന്നാണ് ബോബിയുടെ വാദം. ‘എന്റെ ശബ്ദം പോലും മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചിരിക്കുകയാണ്. ഇത് തെറ്റാണ്. ഞാനൊരു ചെറിയ നടനാണ്, എന്നെ വെറുതെ വിടൂ. സൂപ്പർതാരത്തിന്റെ മുഖംവച്ച് ബോഡി ഡബിൾ ചെയ്ത് വിഎഫ്എക്സിലൂടെ സിനിമ പൂർത്തിയാക്കിയാൽ അത് റിലീസ് ചെയ്യാൻ നിങ്ങൾ സമ്മതിക്കുമോ? ഇവിടെ എന്റെ സിനിമ റിലീസ് ചെയ്യുന്നു. കോടതിയിൽ കേസ് വരെ നടക്കുന്നു. എന്നിട്ടും സിനിമ റിലീസ് ചെയ്തു. ഇത് ന്യായമാണോ?’– ബോബി സിംഹ ചോദിക്കുന്നു
സിനിമയുടെ സംവിധായകനായ ജോൺ പോൾരാജിനും നിർമാതാവിനുമെതിരെ വഞ്ചനക്കുറ്റത്തിന് കേസ് കൊടുത്തിരിക്കുകയാണ് താരം. ചിത്രം മാർച്ച് 22ന് തിയറ്ററുകളിലെത്തി. മോശം അഭിപ്രായമാണ് സിനിമയ്ക്കു ലഭിക്കുന്നത്. ‘സിനിമയുടെ ട്രെയിലർ കണ്ടിരുന്നു. സിനിമ കണ്ടിട്ടില്ല. 60 ലക്ഷം രൂപയായിരുന്നു പ്രതിഫലം. ലാഭത്തിലെ ഷെയറിന്റെ പത്തുശതമാനവും. പത്തുലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നു. ഇതൊക്കെ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.’– ബോബി പറഞ്ഞു.
Post Your Comments