CinemaMollywoodNEWS

ജോസഫ് മലയാളത്തിലെ മറ്റേത് നടനാണ് നല്‍കാന്‍ ധൈര്യപ്പെടുക: തുറന്നു പറഞ്ഞു ജോജു

നല്ല മലയാള സിനിമയുടെ ലിസ്റ്റില്‍ ജോസഫ് എന്ന പത്മകുമാര്‍ ചിത്രം ഇടം നേടുമ്പോള്‍ മലയാളി പ്രേക്ഷകര്‍ മനസ്സിലേക്ക് സ്വീകരിച്ചു ഇരുത്തിയ നടനാണ്‌ ജോജു ജോര്‍ജ്ജ്. പത്മകുമാര്‍ എന്ന സംവിധയാകനാണ് തനിക്ക് ജോസഫ് ആകാന്‍ ധൈര്യം നല്‍കിയതെന്ന് പറയുമ്പോള്‍ മറ്റൊരു കാര്യം കൂടി പങ്കുവയ്ക്കുകയാണ് ജോജു ജോര്‍ജ്ജ്. നിര്‍മ്മാതാവ് എന്ന നിലയില്‍ ജോസഫ് എന്ന കഥാപാത്രം ചെയ്യാന്‍ താന്‍ ആദ്യം സമീപിക്കുക മമ്മൂട്ടിയെയാണെന്ന് തുറന്നു പറയുകയാണ് ജോജു ജോര്‍ജ്ജ്.

മമ്മുക്ക ഈ വേഷം ചെയ്താല്‍ അത്ര ഗംഭീരമാകുമെന്ന ഉറപ്പു തനിക്ക് ഉണ്ടെന്നും അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജോജു ജോര്‍ജ്ജ് പങ്കുവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയാണ് ജോസഫിലെ ജോജു കരുത്തറിയിച്ചത്. പുള്ളി പുളിയും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തിന് ശേഷം മുതല്‍ക്കേ തന്നെ നായകനായി അഭിനയിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും ജോജു ജോര്‍ജ്ജ് തുറന്നു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button