
ലൂസിഫര്‍ മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ആവേശമാകാന്‍ ഒരുങ്ങുമ്പോള്‍ മറുവശത്ത് മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ, രണ്ടു ചിത്രത്തിന്റെയും ട്രെയിലറുകള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുമ്പോള്‍ മധുരരാജയുടെ സംവിധായകന്‍ വൈശാഖ് ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ട്രെയിലറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ചിത്രമായ മധുരരാജക്കൊപ്പം മത്സരിക്കുന്ന ലൂസിഫറിന്റെ ട്രെയിലറിനെ വാനോളം പുകഴ്ത്തിയാണ് വൈശാഖിന്റെ പോസ്റ്റ്.
പൃഥ്വിരാജ് എന്ന സംവിധായകന്റെ ഷോട്ട് ഗംഭീരമാണെന്നും, മോഹന്‍ലാല്‍ അത്ഭുതപ്പെടുത്തുവെന്നും വൈശാഖ് ഫേസ്ബുക്കില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ചു കൊണ്ട് കുറിച്ചു.
Post Your Comments