
ഇന്ന് രാജ്യം ഹോളി ആഘോഷിക്കുകയാണ്. വര്‍ണ്ണങ്ങളുടെ നിറമായ ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നു മലയാളികളുടെ പ്രിയര്താരം പ്രിയ പ്രകാശും. ഒറ്റ കണ്ണിറുക്കലിലൂടെ ആരാധക ഹൃദയം കവർന്ന പ്രിയ ഇപ്പോൾ ബോളിവുഡിൽ ചുവടുവയ്ക്കുകയാണ്.
ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന പ്രിയ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു. നിറങ്ങളിൽ നീരാടുന്ന പ്രിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം ഹിറ്റായിട്ടുണ്ട്.
Post Your Comments