CinemaMollywoodNEWS

ജോഷി നിങ്ങളൊരു നല്ല സംവിധായകനാണെന്ന ധാരണ എനിക്ക് ഇല്ലായിരുന്നു: അന്ന് കെജി ജോര്‍ജ്ജിന്റെ തുറന്നു പറച്ചില്‍ ഇങ്ങനെ!

വാണിജ്യ ചിത്രങ്ങളോട് വിമുഖത കാട്ടിയിരുന്ന ഒരു കൂട്ടം സംവിധായകര്‍ പഴയ കാലഘട്ടത്തിലുണ്ടായിരുന്നു, അവരില്‍ പ്രധാനിയായിരുന്നു കെജി ജോര്‍ജ്ജ്. ‘യവനിക’ പോലെയുള്ള കള്‍ട്ട് ക്ലാസിക് ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച കെജി ജോര്‍ജ്ജ് ഒരിക്കല്‍ ഒരു ജോഷി-മമ്മൂട്ടി ചിത്രത്തിന്റെ പ്രിവ്യൂ ഷോ കാണാനെത്തിയത് അന്നത്തെ കാലത്ത് വലിയ ചര്‍ച്ചയായി മാറിയ ഒരു സംഭവമായിരുന്നു. കെജി ജോര്‍ജ്ജിനെ കണ്ടതും ജോഷി ശരിക്കും വിയര്‍ത്തു, ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ് ക്ഷണിച്ച പ്രകാരമാണ് ചിത്രം കാണാന്‍ കെജി ജോര്‍ജ്ജ് എത്തിയത്.

“നമ്മുടെയൊക്കെ നിലവാരമുള്ള സിനിമകള്‍ കാണാന്‍ ഇയാളെപ്പോലെ ലെജന്റ് ആയ ഒരു സംവിധായകനെ എന്തിനു വിളിച്ചു കൊണ്ട് വന്നു എന്നായിരുന്നു”, തിരക്കഥാകൃത്തിനോടുള്ള ജോഷിയുടെ ചോദ്യം. ഒടുവില്‍ ചിത്രം കഴിഞ്ഞപ്പോള്‍ കെജി ജോര്‍ജ്ജിനെ അഭിമുഖീകരിക്കാന്‍ ജോഷിക്ക് മടിയായതിനാല്‍ അദ്ദേഹം മാറി നിന്നു, മാറി നിന്ന ജോഷിയെ കെജി ജോര്‍ജ്ജ് സ്നേഹത്തോടെ ആലിംഗനം ചെയ്തിട്ട് പറഞ്ഞു.

“ജോഷി, നിങ്ങളൊരു തല്ലിപ്പൊളി സംവിധായകനാണെന്നാണ് ഞാന്‍ കരുതിയത്, പക്ഷെ യു ആര്‍ ഗുഡ് ഡയറക്ടര്‍ സിനിമ നന്നായിരിക്കുന്നു.”

മമ്മൂട്ടി -ജോഷി- ഡെന്നിസ് ജോസഫ് ടീമിന്റെ ‘ശ്യാമ’ എന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഷോ കണ്ടു കൊണ്ടായിരുന്നു കെജി ജോര്‍ജ്ജിന്റെ അനുമോദനം.

1986-ല്‍ പുറത്തിറങ്ങിയ ‘ശ്യാമ’ ഡെന്നിസ് ജോസഫ് രണ്ടര ദിവസം കൊണ്ട് എഴുതി തീര്‍ത്ത സൂപ്പര്‍ ഹിറ്റാണ്.

കടപ്പാട് : സഫാരി ടിവി (ചരിത്രം എന്നിലൂടെ)

shortlink

Related Articles

Post Your Comments


Back to top button