Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaMollywoodNEWS

മലയാളത്തില്‍ ഇടിമുഴക്കം സൃഷ്ടിച്ച ബോക്സര്‍ പോരാളി : ബാബു ആന്റണി!

നായകനായി മലയാള സിനിമയിലേക്കുള്ള ബാബു ആന്റണിയുടെ രംഗപ്രവേശം തികച്ചും ആകസ്മികമായിരുന്നു. ഒട്ടേറെ ഇടിപ്പടങ്ങളില്‍ നായകനായ താരം അതിവേഗമാണ് സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്നത്, അന്നത്തെ യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച ബാബു ആന്റണിയുടെ മാസ്റ്റര്‍ പീസ്‌ അദ്ദേഹത്തിന്‍റെ സംഘട്ടന രംഗങ്ങളായിരുന്നു.

കരോട്ടെ താരമെന്ന നിലയിലും ബാബു ആന്റണി ജനശ്രദ്ധ നേടിയെടുത്തു. അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച സമ്പാദ്യം ആരോഗ്യമുള്ള വടിവൊത്ത ശരീരമായിരുന്നു, നായകനായും, പ്രതിനായകനായും തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ഒരുകാലത്തെ ഇതിഹാസ താരമായിരുന്നു ബാബു ആന്റണി, ഒരു പക്ഷെ ജയന് ശേഷം യൂത്ത് പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു ഇമേജ് സൃഷ്ടിച്ചെടുത്ത താരം കൂടിയാണ് അദ്ദേഹം. ഭരതന്‍ സംവിധാനം ചെയ്ത ‘ചിലമ്പ്’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച ബാബു ആന്റണി തുടക്കകാലങ്ങളില്‍ നിരൂപണ ശ്രദ്ധ നേടിയെടുത്ത ക്ലാസിക് ടൈപ്പ് ചിത്രങ്ങളിലാണ് അധികവും വേഷമിട്ടത്.

ബോക്സര്‍, ചന്ത, കമ്പോളം, തുടങ്ങിയ ടിപ്പിക്കല്‍ ചിത്രങ്ങളില്‍ ബാബു ആന്റണി  അഭിനയിച്ചങ്കിലും ഇവയെല്ലാം  വാണിജ്യ വിജയം നേടിയ ചിത്രങ്ങളായിരുന്നു, എല്ലാം ഒരേ ഫോര്‍മാറ്റില്‍ ഒരുക്കപ്പെട്ടവയാണെങ്കിലും അതില്‍ നല്ലൊരു തുടക്കവും അതിനൊത്ത ഒരു ഏന്‍ഡ് പഞ്ചുമുണ്ടായിരുന്നു, ബാബു ആന്റണിയുടെ താര പരിവേഷത്തിന് നിര്‍ണായകമായ സിനിമകള്‍ എഴുതി നല്‍കിയത് കലൂര്‍ ഡെന്നിസ് എന്ന തിരക്കഥാകൃത്തായിരുന്നു.

എം.ടി-ഭരതന്‍ ടീമിന്റെ ‘വൈശാലി’ എന്ന ചിത്രത്തിലെ കഥാപാത്രമാണ് ബാബു ആന്റണിയെ ജനപ്രിയനാക്കിയത്. വാണിജ്യ ചിത്രങ്ങളില്‍ ബാബു ആന്റണിയുടെ താരമൂല്യത്തെ പ്രയോജനപ്പെടുത്തിയ എഴുത്തുകാരന്‍ കലൂര്‍ ഡെന്നിസ് ആയിരുന്നു, ‘ദാദ’, ‘കമ്പോളം’, ‘ബോക്സര്‍’,’കടല്‍’ അങ്ങനെ കലൂര്‍ എഴുതിയ നിരവധി ചിത്രങ്ങള്‍ തിയേറ്ററില്‍ നിറഞ്ഞോടിയവയാണ്. വലിയ താരപകിട്ടോടെ ജ്വലിച്ചു നിന്ന ബാബു ആന്റണിയുടെ താരപ്രഭയെ അന്ന് പലരും ഭയപ്പെടുത്തിയിരുന്നതയാണ് കേള്‍വി….

shortlink

Related Articles

Post Your Comments


Back to top button