GeneralLatest NewsMollywood

അതോടെ ദിലീപും രാജീവ് രവിയും തമ്മില്‍ പിണങ്ങി; സത്യങ്ങള്‍ തിരിച്ചറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന് ലാല്‍ ജോസ്

സിനിമ മേഖലയില്‍ സൗഹൃദങ്ങളും പിണക്കങ്ങളും താരങ്ങള്‍ക്കിടയില്‍ ഉണ്ടാകാറുണ്ട്. അത്തരം ഒരു പിണക്കത്തിന്റെ കാര്യം തുറന്നു പറയുകയാണ് സംവിധായകന്‍ ലാല്‍ജോസ്. നടന്‍ ദിലീപും ഛായാഗ്രാഹകന്‍ രാജീവ് രവിയും തമ്മിലുള്ള പിണക്കത്തെക്കുറിച്ചാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ലാല്‍ജോസ് വെളിപ്പെടുത്തിയത്.

ലാല്‍ജോസ് ദിലീപിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് രസികന്‍. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചത് രാജീവ് രവിയായിരുന്നു.. ഈ ചിത്രം വേണ്ടപോലെ വിജയം നേടിയിരുന്നില്ല. അതിനു കാരണം രാജീവ് രവിയാണെന്ന വിമര്‍ശനം ശക്തമായിരുന്നു. എന്നാല്‍ അതില്‍ വാസ്തവമില്ലെന്നു ലാല്‍ജോസ് പറയുന്നു.

‘ലാബില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായിരുന്നു കാരണം. അതുകൊണ്ടാണ് തിയേറ്റര്‍ പ്രിന്റ് ഇരുണ്ടു പോയത്. ചിത്രം പരാജയപ്പെട്ടത് ക്യാമറയുടെ പ്രശ്‌നങ്ങള്‍ കാരണമാണെന്ന് പലരും പറഞ്ഞു. മീശ മാധവന്‍ എന്ന സിനിമയുടെ കളര്‍ഫുള്‍ ഫ്രൈമുകളുമായിട്ടാണ് രസികനെ ചിലര്‍ താരതമ്യം ചെയ്തതാണ് ഈ വിമര്‍ശനത്തിനു കാരണം. ‘

അതിനു ശേഷം എടുക്കാന്‍ തീരുമാനിച്ച ചാന്തുപൊട്ടില്‍ രാജീവ് രവി വേണ്ടെന്ന ശക്തമായ നിലപാടിലായിരുന്നു നിര്‍മ്മാതാവ്. അങ്ങനെ രാജീവിനെ മാറ്റി അഴകപ്പനെ വച്ചു. അതിന്റെ പേരില്‍ രാജീവിന് ദിലീപിനോട് പിണക്കമായെന്നും ദിലീപ് പറഞ്ഞിട്ടാണ് അദ്ദേഹത്തെ മാറ്റിയതെന്ന് രാജീവ് രവി വിചാരിച്ചതായും ലാല്‍ജോസ് പറയുന്നു. അതിന്റെ പേരില്‍ ദിലീപും താനും തമ്മില്‍ വഴക്കുണ്ടായിട്ടുണ്ട്. സത്യങ്ങള്‍ താന്‍ പോലും അറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button