BollywoodNEWS

അനുവാദമില്ലാതെ ചിത്രം പകര്‍ത്തി : രോഷാകുലയായി ജയാ ബച്ചന്‍

അനുവാദമില്ലാതെ തന്റെ ഫോട്ടോ ക്യാമറയില്‍ പകര്‍ത്തിയ യുവാവിനോട് രോഷാകുലയായി അമിതാബ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്‍.മുംബൈയിൽ നടന്ന ഒരു പിറന്നാൾ ആഘോഷപ്പാർട്ടിയിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് ഒരാള്‍ താരത്തിന്റെ അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയത്.

“നീ എന്തിനാണ് എന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്, ആദ്യം പോയി മര്യാദ എന്താണെന്ന് പഠിക്കൂ” എന്നായിരുന്നു ജയാ ബച്ചന്റെ കമന്റ്. നേരത്തെയും തന്റെ ചിത്രങ്ങള്‍ അനുവാദമില്ലാതെ മൊബൈലില്‍ പകര്‍ത്തിയതിനോട് ജയാ ബച്ചന്‍ അനിഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button