താരങ്ങള്‍ തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ യുവനടി അനാർക്കലി മരിക്കാർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു നേരെ വിമർശന പെരുമഴ.
നീന്തൽക്കുളത്തിൽ സ്വിം സ്യൂട്ട് അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് നടി ആരാധകര്‍ക്കായി പങ്കുവച്ചത്. എന്നാൽ തീർത്തും മോശമായ രീതിയിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്കു ലഭിക്കുന്നത്. വസ്ത്രത്തിനു മാന്യത ഇല്ലെന്നും ഫോട്ടോ നീക്കം ചെയ്യണമെന്നും അഭിപ്രായപ്പെട്ടു വിമര്‍ശകര്‍ രംഗത്തെത്തിയപ്പോള്‍ നീന്തൽക്കുളത്തിൽ പിന്നെ സാരി ഉടുത്താണോ ഇറങ്ങേണ്ടതെന്നും അതോ പര്‍ദയാണോ വേണ്ടതെന്നും ചോദിച്ചുകൊണ്ട് താരത്തിനു പിന്തുണയുമായി ആരാധകരും എത്തിക്കഴിഞ്ഞു.
Post Your Comments