കാളിദാസ് എന്ന നടന് നായകനെന്ന നിലയില്‍ മലയാള സിനിമയില്‍ പിച്ചവച്ച് തുടങ്ങുമ്പോള്‍ ഏറെ അഭിമാനിക്കുന്നത് അമ്മ പാര്‍വതിയും അച്ഛന് ജയറാമുമാണ്. കാളിദാസ് നായകനാകുന്ന പക്കാ മാസ് കളര്‍ഫുള്‍ ചിത്രം റിലീസിനെത്താനിരിക്കെ വലിയ പ്രതീക്ഷയിലാണ് ഇരുവരും.
കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പുന്റെം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ കാളിദാസ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനെന്ന നിലയില്‍ തുടക്കം കുറിക്കുന്നത്.
കാളിദാസിന്റെ കുട്ടിക്കാലത്തെ അഭിനയ നിമിഷങ്ങളെക്കുറിച്ച് അമ്മ പാര്‍വതിയുടെ ഓര്‍മ്മകള്‍ ഇങ്ങനെ
“എന്റെ വീട് അപ്പുന്റെം എന്ന സിനിമയിലെ കണ്ണന്റെ അഭിനയം ശരിക്കും എന്നെ കരയിപ്പിച്ചു. ‘എന്റെ വീട് അപ്പുന്റെം’ എന്ന സിനിമയില്‍ കോര്‍ട്ടിലെ ഒരു സീനുണ്ട്,അപ്പോഴുള്ള കണ്ണന്റെ അഭിനയം കണ്ടു ലൊക്കേഷനിലിരുന്നു ശരിക്കും ഞാന്‍ വിതുമ്പി പോയി. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് സെറ്റിലുള്ള ബാക്കിയുള്ളവരും ശരിക്കും കരയുകയായിരുന്നു. രാഷ്ട്രപതിയില്‍ നിന്ന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് വാങ്ങിയ നിമിഷമാണ് ഒരമ്മ എന്ന നിലയില്‍ കണ്ണനെക്കുറിച്ച് ഏറ്റവും അഭിമാനം തോന്നിയത് . എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാനാകാത്ത നിമിഷമായിരുന്നു അത്. നമ്മള് വളര്‍ത്തി കൊണ്ട് വരുന്ന കുട്ടികള്‍ നമ്മളെ പ്രൌഡ് ആക്കുമ്പോഴാണ് നമ്മള് എന്തെങ്കിലും അച്ചീവ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷം തോന്നുന്നത്”. പാര്‍വതി പറയുന്നു.
Post Your Comments