പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ ‘ലൂസിഫര്‍’ പ്രേക്ഷകര്‍ക്ക് ആവേശമായി സ്ക്രീനിലെത്താന്‍ തയ്യാറെടുക്കുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടന്റെ ആദ്യ കാല വളര്‍ച്ചയില്‍ ഒപ്പം പ്രവര്‍ത്തിച്ച സൂപ്പര്‍ താരമായിരുന്നു പൃഥ്വിരാജിന്റെ പിതാവ് സുകുമാരന്‍, മമ്മൂട്ടിക്കും മോഹന്‍ലാലിനും മുന്‍പേ മലയാള സിനിമയില്‍ ഉദയം ചെയ്ത സുകുമാരന്‍ എന്ന സൂപ്പര്‍ താരം തന്റെ മകന്റെ വളര്‍ച്ചയോര്‍ത്ത് മറ്റൊരു ലോകത്തിരുന്ന് തീര്‍ച്ചയായും അഭിമാനിക്കുന്നുണ്ടാകാം.
സംവിധായകന്റെ ആദ്യ കുപ്പായമണിയുന്ന പൃഥ്വിരാജ് തന്റെ അച്ഛനായ സുകുമാരന്റെ സിനിമാ ലൊക്കേഷനുകളിലൂടെ സഞ്ചരിച്ചാണ് തന്റെ ബാല്യത്തിലെ സിനിമാ മോഹത്തെ മനസ്സിലേക്ക് അവാഹിച്ചത്.
“നീ ഒരുനാള്‍ നോക്കിക്കോ എന്റെ മക്കള്‍ സിനിമയിലെ സൂപ്പര്‍ താരമാകുമെടാ എന്ന് സംവിധായകന് ഷാജി കൈലാസിനോട് സുകുമാരന്‍ പങ്കുവെച്ചിട്ടുമുണ്ട്”.
അച്ഛന്റെ നടന വഴിയെ സഞ്ചരിച്ച പൃഥ്വിരാജ് ഇന്നിതാ ഒരുപടി കൂടി കടന്നു സംവിധാകനെന്ന മോഹവാതില് മലയാള സിനിമയില്‍ മലര്‍ക്കെ തുറന്നിരിക്കുകയാണ്, ലൂസിഫര്‍ എന്ന ചിത്രം സുകുമാരന്‍ മറ്റൊരു ലോകത്തിരുന്നു ദര്‍ശിക്കും, ലൂസിഫര്‍ റിലീസിനെത്തുന്ന ദിവസം മകനെ അഭിമാനത്തോടെ ആലിംഗനം ചെയ്യുന്ന ഓര്‍മ്മകളിലെ ആ സൂപ്പര്‍ താരം മോഹന്‍ലാലിനെയും കൈതൊട്ട് അനുഗ്രഹിക്കുന്നുണ്ടാകാം…
Post Your Comments