മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രങ്ങളില്‍ ആനയുടെ സാന്നിധ്യം പലപ്പോഴും കാണാറുണ്ട്. എന്നാല്‍ ആനയെ പേടിയുള്ള കൂട്ടത്തിലാണ് മോഹന്‍ലാല്‍. ആനയുമായുള്ള ഷൂട്ടിംഗ് വളരെ പ്രശ്നങ്ങള്‍ നിറഞ്ഞതാണ്. ചിത്രീകരണത്തിനിടയില്‍ ആനയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട മോഹന്‍ലാലിനെക്കുറിച്ച് നടന്‍ ബാബു നമ്പൂതിരി പങ്കുവച്ചു. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ബാബു നമ്പൂതിരി അടിവേരുകള്‍ എന്ന സിനിമയ്ക്കിടയില്‍ ഉണ്ടായ പേടിപ്പെടുത്തുന്ന സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
അനില്‍ സംവിധാനം ചെയ്ത അടിവേരുകള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. തെന്മലയില്‍ വെച്ചായിരുന്നു ചിത്രീകരണം. ചിത്രീകരണം കാണുന്നതിനായി ലൊക്കേഷനിലുണ്ടായിരുന്ന സംയാത് താന്‍ കണ്ട ഒരു സംഭവത്തെക്കുറിച്ച് ബാബു നമ്പൂതിരിയുടെ വാക്കുകള്‍ ഇങ്ങനെ..
”മോഹന്‍ലാല്‍ ഒരു കയറില്‍ തൂങ്ങിയാടുന്ന രംഗമായിരുന്നു ചിത്രീകരിക്കുന്നത്. കയറായിരുന്നില്ല കാട്ടിലെ ഒരു വള്ളിയായിരുന്നു ഉപയോഗിച്ചിരുന്നത്. തൃശ്ശൂരില്‍ നിന്നുള്ള ഒരു ആനയേയാണ് ചിത്രീകരണത്തിനായി കൊണ്ടുവന്നത്. ആനയെ അവിടെ കൊണ്ടുവന്നപ്പോള്‍ തന്നെ മദപ്പാടിന്റെ ലക്ഷണം കണ്ടിരുന്നു. ഒരറ്റത്തും നിന്നും കയറില്‍ തൂങ്ങി ആനയുടെ മുന്നില്‍ക്കൂടി മറ്റേ അറ്റത്തേക്ക് പോവുന്നതായിരുന്നു സീന്‍. മോഹന്‍ലാല്‍ ചാടിയെത്തുന്ന സ്ഥലത്തേക്കായിരുന്നു ക്യാമറ. ആക്ഷന്‍ പറഞ്ഞതും മോഹന്‍ലാല്‍ വന്നു ഒരു നാല് വിരല്‍ ഗ്യാപ്പില്‍ തുമ്പിക്കൈ കൊണ്ട് ഒരൊറ്റയടിയായിരുന്നു ആന. എന്തോ ഭാഗ്യം കൊണ്ടാണ് അന്ന് മോഹന്‍ലാല്‍ രക്ഷപ്പെട്ടത്. അല്ലെങ്കില്‍ പന്ത് പോലെ അദ്ദേഹം അപ്പുറത്തേക്ക് തെറിച്ചുപോയേനെ”.
Post Your Comments