GeneralMollywood

ആകെ ഉണ്ടായിരുന്നത് ഒരു ജോഡി നല്ല വസ്ത്രമാണ്. രാത്രി വന്ന് അതു കഴുകിയിട്ട് ആണ് പിറ്റേന്ന് ഇട്ടുകൊണ്ട് പോയിരുന്നത്!!

സിനിമ ഒരു മായിക ലോകമാണ്. കഠിനാധ്വാനത്തിലൂടെ തങ്ങളുടെ കഴിവ് തെളിയിച്ച് സ്ഥാനം നേടാന്‍ ചിലപ്പോള്‍ വര്‍ഷങ്ങളുടെ പരിശ്രമം വേണ്ടിവരും. അങ്ങനെ സഹാനടനില്‍ നിന്നും നായകനിലേയ്ക്ക് ഉയര്‍ന്ന താരമാണ് ജോജു ജോര്‍ജ്ജ്. സിനിമയില്‍ പാവങ്ങളുടെ ബിജു മേനോന്‍ എന്ന വിശേഷണമായിരുന്നു ജോജുവിന്. ബിജു മേനോനുമായുള്ള സൌഹൃദത്തെക്കുറിച്ച് താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.

”ഒരു സുഹൃത്ത് വഴിയാണ് ബിജുവിനെ പരിചയപ്പെടുന്നത്. അതു ദൈവത്തിന്റെ അനുഗ്രഹം ആയി കരുതുന്നു. ആദ്യ കാഴ്ചയില്‍ തന്നെ അടുത്ത സുഹൃത്തുക്കളായി. നാട്ടില്‍ പോലും ബിജു മേനോന്റെ സുഹൃത്തായി ആണ് അറിയപ്പെട്ടത്. അന്ന് ആകെ ഉണ്ടായിരുന്നത് ഒരു ജോഡി നല്ല വസ്ത്രമാണ്. രാത്രി വന്ന് അതു കഴുകിയിട്ട് ആണ് പിറ്റേന്ന് ഇട്ടുകൊണ്ട് പോയിരുന്നത്. ഇതു മനസിലാക്കിയിട്ടാവണം ബിജു ഡ്രസ് എടുക്കുമ്പോള്‍ ഒരെണ്ണം തനിക്കും എടുക്കുമായിരുന്നു. എത്രയോ തവണ എനിക്ക് ഭക്ഷണവും വസ്ത്രങ്ങളും അദ്ദേഹം വാങ്ങി തന്നിട്ടുണ്ട്. അന്നൊക്കെ ആരും കാണാതെ കണ്ണ് നിറഞ്ഞിട്ടുണ്ട്. ” തനിക്ക് നടന്‍ എന്നൊരു മേല്‍വിലാസം ഉണ്ടെങ്കില്‍ അതിന് കാരണം ബിജു മേനോന്‍ ആണെന്നും ജോജു കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button