സംവിധായകന് റോഷൻ അൻഡ്രൂസ് തന്റെ വീട്ടില്‍ കയറി ആക്രമിച്ചതിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി. തന്റെ മകൻ മയക്കുമരുന്ന് ഉപയോഗിക്കുമെന്നും റോഷൻ അൻഡ്രൂസ് അപവാദ പ്രചരണങ്ങൾ നടത്തിയെന്നും റോഷന്റെ അസോഷ്യേറ്റായ പെൺകുട്ടിയുമായി മകനുണ്ടായ സൗഹൃദമാണ് പ്രശ്നങ്ങൾക്കു തുടക്കമെന്നും നിർമാതാവ് ആൽവിൻ ആന്റണി പറയുന്നു.
തന്റെ മകനെ ആക്രമിക്കാന്‍ തന്നെയാണ് റോഷൻ ഗുണ്ടകളെ കൂട്ടി വന്നത്. പ്രശ്നമുണ്ടാകുമെന്ന് ഉറപ്പായതുകൊണ്ടാണ് മകനെ വീട്ടിൽ നിന്നും മാറ്റിയതെന്നും ആല്‍വിന്‍ പങ്കുവച്ചു. സംഭവത്തെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”സമനില തെറ്റിയായിരുന്നു റോഷൻ വന്നത്. മദ്യപിച്ചാണോ വന്നത് എന്ന് വ്യക്തമല്ല. എന്നാൽ മുഖമൊക്കെ വല്ലാത്തൊരു തരത്തിലായിരുന്നു. ആദ്യമൊക്കെ സമാധാനമായി തന്നെയാണ് സംസാരിച്ചത്. പിന്നീട് മുഖഭാവം മാറിത്തുടങ്ങി. പിന്നീട് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഡോക്ടറോടായി സംസാരം. ആൽവിന്‍ എവിടെയുണ്ടെന്ന് ഡോക്ടർ പറയണമെന്ന് റോഷൻ പറഞ്ഞു. അത് നടക്കില്ലെന്ന് ഡോക്ടർ പറഞ്ഞു. അപ്പോൾ ഡോക്ടർ അവരുടെ കൂടെ ചെല്ലണമെന്നായി. ഡോക്ടറെ നമുക്ക് അങ്ങ് പൊക്കിയേക്കാമെന്നുപറഞ്ഞ് റോഷന്‍ പറഞ്ഞതോടെ, കൂടെ വന്ന ഗുണ്ടകളെപ്പോലെ ഉളള ആളുകൾ അദ്ദേഹത്തെ മർദിച്ചു. മകന്റെ സുഹൃത്തായ ഡോക്ടർ ചെവിക്കു പരുക്കേറ്റ് ആശുപത്രിയിലാണ്.’ആൽവിൻ പറയുന്നു.
ഡോക്ടറെ മർദ്ദിക്കുന്നത് കണ്ടു തടയാൻ ശ്രമിച്ച തന്നെയും ഭാര്യയെയും കൂടെ വന്ന ഗുണ്ടകൾ തള്ളിയിട്ടു. സ്കൂളിൽ പോകുന്ന എന്റെ കുട്ടിയെപോലും വെറുതെ വിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ”അയാളുടെ രണ്ട് സിനിമകളില്‍ മകന്‍ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇവർ നല്ല സൗഹൃദത്തിലുമായിരുന്നു. റോഷന്റെ അസോഷ്യേറ്റായ പെൺകുട്ടിയുമായുള്ള മകന്റെ സൗഹൃദമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. പെൺകുട്ടിയോട് മകൻ മിണ്ടിയതിന് രാത്രി പന്ത്രണ്ട് മണിക്ക് ഗുണ്ടകളുമായി വീട്ടില്‍ വരുകയാണോ ചെയ്യേണ്ടത് ?’–ആൽവിൻ ആന്റണി ചോദിക്കുന്നു.
സംവിധായകൻ നിർമാതാവിനെ വീട്ടിൽ കയറി ആക്രമിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന നിലപാടാണെന്നു അഭിപ്രായപ്പെട്ട നിർമാതാക്കളുടെ സംഘടന സംവിധായകന് വിലക്കേര്‍പ്പെടുത്തി. സംവിധായകനെതിെര ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനെന്നും മാധ്യസ്ഥ ചർച്ചകള്‍ ഇക്കാര്യത്തിലില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറയുന്നു.
Post Your Comments