മലയാള യുവനടന്മാരില് ശ്രദ്ധിക്കപ്പെട്ട താരമാണ് ടോവിനോ തോമസ്. താരത്തിന്റെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനു ഇരയാകുകയാണ്. താന്‍ സിനിമയില്‍ ഒന്നുമല്ലാതിരുന്ന കാലത്ത് തന്നെ പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയായി ഫേസ്ബുക്കില്‍ താരം ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. എട്ട് വര്‍ഷം മുന്‍പ് എഴുതിയ ആ കുറിപ്പാണ് കഴിഞ്ഞ ദിവസം വൈറലായത്. പിന്നാലെ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരെ അധിഷേപിക്കുന്ന തരത്തില്‍ ടൊവിനോ പോസ്റ്റിട്ടുണ്ടെന്ന് പറഞ്ഞ് താരത്തിന് നേരെ കടുത്ത സൈബര്‍ ആക്രമണം നടത്തുകയാണ് ആരാധകര്‍.
”ഇന്ന് നിങ്ങള്‍ എന്നെ വിഡ്ഢിയെന്ന് പരിഹസിക്കുമായിരിക്കും. കഴിവില്ലാത്തവനെന്ന് മുദ്ര കുത്തി എഴുതി തള്ളുമായിരിക്കും. പക്ഷെ ഒരിക്കല്‍ ഞാന്‍ ഉയരങ്ങല്‍ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങള്‍ എന്നെ ഓര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ദാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വനിയുടെ ആത്മവിശ്വാസമാണ്”… ഇങ്ങനെ പറയുന്നൊരു പോസ്റ്റായിരുന്നു കഴിഞ്ഞ ദിവസം മുതല്‍ ടൊവിനോയുടെ പേരില്‍ വൈറലായി കൊണ്ടിരുന്നത്. എന്നാല്‍ ഇതിനു പിന്നാലെ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമെതിരെ ടൊവിനോ സംസാരിച്ചെന്ന് പറഞ്ഞ് ചില സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചതോടെ അതിന്റെ സത്യമെന്താണെന്ന് പോലും നോക്കാതെ ടൊവിനോയ്ക്ക് എതിരെ സൈബര്‍ ആക്രമണം നടത്തുകയാണ് ചിലര്‍.
ലാലേട്ടനെ പോലെ എന്ന് ഉപമിക്കുന്നത് കാണുമ്പോള്‍ ശരിക്കും 2 സ്റ്റേറ്റ് അവാര്‍ഡ് ഒരുമിച്ച് കിട്ടിയ സന്തോഷം ഉണ്ട്. ലാലേട്ടനെ പോലെയാവാന്‍ എനിക്കെന്നല്ല ആര്‍ക്കും പറ്റില്ല. അദ്ദേഹം ഇതിഹാസമാണെന്ന് ടൊവിനോ പറയുന്ന മറ്റൊരു കുറിപ്പും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നടന് പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറാണ് താരത്തിന്റെ പുതിയ ചിത്രം.
Post Your Comments