മലയാളത്തിലെ ഹിറ്റ് സംവിധായകന് റോഷന് ആന്‍ഡ്രൂസിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് ആല്വിന് ആന്റണി. തന്നെ വീട്ടില്‍ കയറി ആക്രമിച്ചെന്ന ആല്‍വിന്റെ പരാതിയില്‍ സംവിധായകനെതിരെ എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തു. കൊച്ചി പനമ്ബിള്ളി നഗറിലുള്ള വീട്ടില്‍ കയറി അക്രമം നടത്തിയെന്ന പരാതിയില്‍ റോഷന് ആന്‍ഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെയാണ് കേസ്. എന്നാല്‍ ഈ പരാതിയില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് .
വീട്ടില്‍ കയറി ആക്രമിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തികച്ചും വ്യാജമാണെന്നാണ് റോഷന് ആന്‍ഡ്രൂസിന്റെ പ്രതികരണം. അതേസമയം ആന്വിന് ആന്റണിക്കും സുഹൃത്ത് ബിനോയ്ക്കുമെതിരേയും താന്‍ പരാതി നല്‍കിയതായി റോഷന് വ്യക്തമാക്കി. ”നിര്‍മാതാവ് ആല്വിന് ആന്റണിയുടെ മകന് ആല്വിന് ജോണ്‍ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാള്‍ക്കുണ്ടായിരുവെന്നും ഒരിക്കല്‍ താക്കീത് നല്‍കിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടര്‍ന്നപ്പോള്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും” റോഷന് ആന്‍ഡ്രൂസ് പറയുന്നു.
Post Your Comments