
സിനിമാ സംഗീത പ്രേമികളുടെ ഇഷ്ടതാരമായിരുന്നു അന്തരിച്ച വിഖ്യാത പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്‍. താരത്തിന്റെ മകള്‍ പാരീസ് ജാക്‌സണ്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാര്‍ത്തകള്‍. കൈഞരമ്പ് മുറിക്കാന്‍ ശ്രമിച്ച ഇരുപതുകാരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന വാര്‍ത്തകളെ പാരീസ് നിഷേധിച്ചു.
വിനോദവെബ്‌സൈറ്റായ ടിഎം ഇസഡാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പാരീസ് പ്രതികരിച്ചത്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്നായിരുന്നു പാരീസിന്റെ ട്വീറ്റ്. ലോസ് ഏഞ്ചലസിലെ പാരീസ് ജാക്ക്‌സന്റെ വീട്ടിലായിരുന്നു ആത്മഹത്യാ ശ്രമം. രാവിലെ 7.30 ഓടെയാണ് പാരീസിനെ ആശുപത്രിയിലെത്തിക്കുകയും ചികിത്സയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തതായി റിപ്പോര്‍ട്ട്.
Post Your Comments