
എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ.പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി.പുലിമുരുകൻ ശേഷം വൈശാഖ് – ഉദയ കൃഷ്ണ – പീറ്റർ ഹെയ്ൻ സഖ്യം വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.പീറ്റർ ഹെയ്ൻ ആദ്യമായിട്ടാണ് ഒരു മമ്മൂട്ടി ചിത്രത്തിന് സ്റ്റണ്ട് ഒരുക്കിയത്.
റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ആദ്യ ടീസർ മാർച്ച് 20ന് പുറത്ത് വിടും എന്ന് സംവിധായകൻ വൈശാഖ് ഇപ്പോൾ തന്റെ ഫേസ്ബുക്ക് പേജിൽ കൂടി അറിയിച്ചിരിക്കുകയാണ് . ഏറെ നാളുകളായി മമ്മൂട്ടി ആരാധകർ ടീസർ ആവശ്യപ്പെടുന്നത് കൊണ്ട് അവർക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ടീസർ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോൾ ടീസറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
https://www.facebook.com/vysakh.film.director/posts/1057146321147938
Post Your Comments