യുവ സിനിമാ പ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിയ ആഷിഖ് അബു ചിത്രമാണ് മായനദി. ശ്യാം പുഷ്കരന് രചന നിര്‍വഹിച്ച ചിത്രത്തില്‍ ടോവിനോ തോമസും, ഐശ്വര്യാ ലക്ഷ്മിയുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
മായനദി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയിരുന്നേല് അതില്‍ ആര് അഭിനയിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തില്‍ അപ്പു എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ. ഒരു ഭൂതകാല മായനദി ഉണ്ടായിരുന്നേല്‍ അതില്‍ മമ്മുക്കയും ശോഭനയും അഭിനയിച്ചു കാണണമെന്ന ആഗ്രഹമാണ് ഐശ്വര്യ ലക്ഷ്മി പങ്കുവച്ചത്. വരത്തന് തമിഴില്‍ റീമേക്ക് ചെയ്താല്‍ സൂര്യയും ജ്യോതികയും അതില്‍ അഭിനയിച്ചു കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഐശ്വര്യ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി.
Post Your Comments