
ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയ താരമാണ് ഷെയ്ന്‍ നിഗം. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയത്തിലെ മികവു കൊണ്ടും താരം വെള്ളിത്തിരയില്‍ ശ്രദ്ധേയമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ഷെയ്ൻ തന്നെയാണ് താരം. ഒരു കോളേജ് പരിപാടിക്കിടെ ഷെയ്ന്‍ കളിച്ച ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
പുനലൂർ എസ്.എൻ കോളജിലെ പരിപാടിയിൽ വിദ്യാർഥികൾക്കൊപ്പം തകർത്താടുകയായിരുന്നു താരം. വിദ്യാർഥികൾക്കൊപ്പം റൗഡി ബേബി അടക്കമുള്ള ഗാനങ്ങൾക്കായിരുന്നു ഷെയ്നിന്റെ ഡാൻസ്. ഇതുകൊണ്ടാണ് ഷെയ്ൻ നിങ്ങളെ ഇഷ്ടപ്പെടുന്നത്, തകർപ്പൻ ഡാൻസ് എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. ഇതിനോടകം തന്നെ നിരവധി പേർ വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തു.
Post Your Comments