മലയാളികളുടെ പ്രിയ താരമാണ് ബിന്ദു പണിക്കര്‍. സഹതാരമായും അമ്മ വേഷത്തിലും തിളങ്ങുന്ന ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയും അഭിനയത്തില്‍ ചുവടു വയ്ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലെ അഭിനയത്തിലൂടെ ആരാധക ഹൃദയം കവരുകയാണ് ഈ താരപുത്രി.
റാംജിറാവു സ്പീക്കിങ്ങില്‍ ഇന്നസെന്റും സായ്കുമാറും തകര്‍ത്തഭിനയിച്ച രംഗം ടിക് ടോക്കില്‍ പുനരവതരിപ്പിച്ചാണ് അരുന്ധതി കൈയ്യടി നേടിയത്. അച്ഛന് സായ്കുമാറും അരുന്ധതിയും ചേര്‍ന്നാണ് ഈ രംഗം ചെയ്തത്. ‘എന്താ നിന്റെ വെഷമം? എന്റെ പേര് ബാലകൃഷ്ണന്… അതാ നിന്റെ വെഷമം?’ എന്ന ഡയലോഗാണ് ഇരുവരും ചേര്‍ന്ന് അഭിനയിച്ചിരിക്കുന്നത്. സായ്കുമാര് ബാലകൃഷ്ണനായപ്പോള് ഇന്നസെന്റായി അരുന്ധതി തകര്‍ത്തു. എന്റെ ബാലകൃഷ്ണനോടൊപ്പം എന്നാണ് വിഡിയോയ്ക്കൊപ്പം അരുന്ധതി കുറിച്ചിരിക്കുന്നത്.
Post Your Comments