ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ പ്രകാശ്. എന്നാല്‍ ഒറ്റ പാട്ടുകൊണ്ട് വാനോളം പുകഴ്ത്തല്‍ കേട്ട പ്രിയയേ അതെ ആള്ക്കാര് തന്നെ താറടിച്ചു കൊണ്ടും രംഗത്ത് എത്തിയത് വളരെപെട്ടന്നായിരുന്നു.
അഡാര്‍ ലവിലെ പ്രിയയുടേതായി പുറത്തിറങ്ങുന്ന ഓരോ ടീസറിനും പാട്ടിനും ഡിസ്ലൈക്കുകളും ട്രോളുകളും ഇറക്കി രോഷ പ്രകടനം നടത്തിയവരാണ് മലയാളികള്‍. എന്നാല്‍ അന്യഭാഷക്കാര്‍ മികച്ച പിന്തുണ താരത്തിന് നല്‍കുകയും ചെയ്തു.
ഇപ്പോള്‍ ബോളിവുഡ് സിനിമാ മേഖലയിലേയ്ക്ക് ചുവടു വയ്ക്കുകയാണ് പ്രിയ. പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവിബംഗ്ലാവ് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രിയയുടെ അഭിനയം മെച്ചപ്പെട്ട് വരുന്നുണ്ടെന്നും ട്രോളുന്നത് അവസാനിപ്പിക്കണമെന്നും പ്രിയ വളരുന്നത് കണ്ട് അഭിമാനിക്കണമെന്നുമാണ് ആരാധകരുടെ പുതിയ അഭിപ്രായം. പ്രിയ നമ്മുടെ പെങ്ങളൂട്ടിയാണെന്നും നമ്മള് പിന്തുണയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
Post Your Comments