GeneralKollywoodLatest News

വിചിത്രമായ കാരണങ്ങൾ; ചിന്മയിയെ സംഘടനയില്‍ നിന്നും പുറത്താക്കിയ നടപടിയ്ക്ക് കോടതി സ്റ്റേ!

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉന്നയിച്ചത്തിലൂടെ വിവാദത്തിളായ ഡബ്ബിങ് ആര്‍ട്ടിസ്റ്റും, ഗായികയുമായ ചിൻമയിയേ തമിഴ്നാട്ടിലെ ഡബ്ബിങ് യൂണിയനിൽ നിന്ന് ചിൻമയിയെ പുറത്താക്കിയ നടപടിയില്‍ സ്റ്റേ. യാതൊരു കാരണവുമില്ലാതെയാണ് തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്ന ചിന്മയിയുടെ ഹര്‍ജിയിലാണ് ചെന്നൈ സിവില്‍ കോടതിയുടെ ഇടപെടൽ.

ലൈംഗിക ആരോപണം ഉന്നയിച്ച താരത്തെ വിചിത്രമായ കാരണങ്ങൾക്ക് ഡബ്ബിങ് യൂണിയനിൽ നിന്നു പുറത്താക്കുകയായിരുന്നു. രണ്ടുവര്‍ഷമായി വരിസംഖ്യ അടച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ടിസ്റ്റ് ആന്‍ഡ് ഡബ്ബിങ്ങ് ആര്‍ടിസ്റ്റ് യൂണിയനില്‍ നിന്ന് ചിൻമയിയെ കഴിഞ്ഞ നവംബറില്‍ പുറത്താക്കിയത്. രണ്ടുവര്‍ഷമായി വരിസംഖ്യ അടച്ചില്ലെന്ന് പറയുന്ന സംഘടന ഈ കാലമത്രയും തന്നില്‍ നിന്ന് ഡബ്ബിങ് വരുമാനത്തിന്റെ പത്തുശതമാനം ഈടാക്കിയിരുന്നുവെന്ന് ചിൻമയിയും വ്യക്തമാക്കി. സംഘടനയുടെ വിലക്കു കാരണം കഴിഞ്ഞ നവംബറിന് ശേഷം ചിൻമയിക്ക് തമിഴ് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button